ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ‍്ജി ഇന്ന് മുതൽ കോടതിയിൽ സിറ്റിങ് നടത്തും 

NOVEMBER 11, 2026, 7:28 PM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി ഇന്ന് മുതൽ കോടതിയിലെത്തും. അപകടമുണ്ടായതിന് പിന്നാലെ ജഡ്ജി കോടതിയിൽ ഹാജരാകുന്നുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ജഡ്ജിക്ക് കേസുകളിൽ ഹാജരാകാൻ നോട്ടീസ് അയച്ചത്.

 വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. അപകടത്തിന് കാരണമായ വാഹനമോടിച്ച 17കാരന്റെ പിതാവാണ് ജഡ്ജി. കേസിൽ ജഡ്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഇതിനിടെ, ചേരാനെല്ലൂർ ബെൻസ് അപകടക്കേസിൽ പതിനേഴുകാരൻറെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ജയബാലകൃഷ്ണൻറെ മക്കളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

vachakam
vachakam
vachakam

കുറ്റകൃത്യത്തിൻറെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയത്, അഡീഷ്ണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്നാണ് ഹർജിയിലെ വാദം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam