ന്യൂയോർക്ക്. കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന 'ഭാഷയ്‌ക്കൊരു ഡോളർ' പുരസ്‌കാരത്തിന് കേരള സർവകലാശാല അപേക്ഷകൾ ക്ഷണിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച ഗവേഷണം നടത്തിയ ഗവേഷകരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്‌കാരം, മികച്ച പി.എച്ച്.ഡി. പ്രബന്ധത്തിനാണ് നൽകുന്നത്.
പുരസ്‌കാരങ്ങൾ: 50,000 രൂപയുടെ ക്യാഷ് അവാർഡ്, പ്രശസ്തിപത്രവും ഫലകവും, പ്രബന്ധത്തിന്റെ ഗവേഷണ മാർഗദർശിക്ക് 5,000 രൂപ, പുരസ്‌കാരത്തിന് അർഹമാകുന്ന ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
അപേക്ഷിക്കാനുള്ള യോഗ്യത 2024 ഡിസംബർ 1 മുതൽ 2026 നവംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽനിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും പി.എച്ച്.ഡി. ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 5, വൈകിട്ട് 5 മണി.
അപേക്ഷ അയക്കേണ്ട വിലാസം: രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം - 695034.
ഫൊക്കാനയുടെ ആരംഭ കാലം മുതൽ തന്നെ ആരംഭിച്ച ഭാഷക്കൊരു ഡോളർ സംരംഭം, മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും, അനേക സാഹിത്യകാരന്മാരെ ആദരിക്കുന്നതിനും മുഖാന്തിരമായിട്ടുണ്ട്.
ഫൊക്കാനയുടെ കേരള കൺവെൻഷൻ ചെയർമാൻ കൂടിയായ ജോർജി വർഗീസ് ആണ് ഭാഷക്കൊരു ഡോളർ ഏകോപന സമിതിയുടെ കൺവീനർ ആയി പ്രവർത്തിക്കുന്നത്. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്, നാഷണൽ കമ്മിറ്റിയും ബോർഡ് ഓഫ് ട്രസ്റ്റീസും സംയുക്തമായി സംരംഭം ഏകോപിപ്പിക്കുന്നു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും ഗവേഷണ മികവിനും അംഗീകാരം നേടാനുള്ള ഈ സുവർണാവസരം അർഹരായ ഗവേഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജിമോൻ ആന്റണി, ഭാഷക്കൊരു ഡോളർ ഏകോപന സമിതിയുടെ കൺവീനർ ജോർജി വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.
ജിജി റ്റോം, ഫൊക്കാന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
