ഐസിയുവിൽ ചികിത്സയുമായി സഹകരിക്കാതെ വളർമതി 

NOVEMBER 11, 2026, 7:24 PM

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ബുധനാഴ്ച രാത്രിയില്‍ പൊലീസിന്റെ മിന്നല്‍ നീക്കം നടന്നിരുന്നു . സമരപ്പന്തല്‍ പൂര്‍ണമായും പൊളിച്ചുനീക്കി. നിരാഹാര സമരം നടത്തിയിരുന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരം ആരംഭിച്ച് 129-ാം ദിവസമാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചത്.  

 പ്രതിഷേധം കടുക്കുമ്പോൾ  വളർമതി ഐസിയുവിലെ ചികിത്സയുമായി സഹകരിക്കുന്നില്ല. വളർമതി നിലവിൽ ഐസിയുവിലാണ്. വാർഡിലേക്ക് മാറ്റിയാൽ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളർമതി അറിയിച്ചിട്ടുള്ളത്.

 എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. തുടർന്ന് നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam