ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാൻ   ജില്ലാ കളക്ടറുടെ ഉത്തരവ്

AUGUST 1, 2026, 8:23 PM

തൃശൂര്‍: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് അപകടനില കവിയാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ  മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു.

ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷൻ 30, 34 പ്രകാരമാണ് അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

ചാലക്കുടിപ്പുഴയിൽ നിലവിൽ 6 മീറ്റർ കവിഞ്ഞ് വെള്ളം ഉയർന്ന സാഹചര്യത്തിലും, കനത്ത മഴ തുടരുന്നതിനാലും, പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നതിനാലും രാത്രിയോടെ ജലനിരപ്പ് കൂടുതൽ ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണ് നടപടി. 

vachakam
vachakam
vachakam

പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിലുള്ള മുഴുവൻ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധുവീടുകളിലേക്കോ അടിയന്തരമായി മാറ്റണം തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും ഒഴിപ്പിക്കൽ നടപടികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും കുടിവെള്ളം, ഭക്ഷണം, വെളിച്ചം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും നിർദേശമുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam