മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ  ആക്രമണം 

OCTOBER 1, 2026, 2:07 AM

കണ്ണൂർ:  കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം.  വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കാസർകോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി. 

​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളാണ് നിരവധി അക്രമങ്ങളിക്ക്  നയിച്ചത്.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായത്.

കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മാർച്ചിലേക്ക് കല്ലേറുണ്ടായതോടെ പ്രദേശം യുദ്ധക്കളമായി മാറി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം തിരിച്ചെറിഞ്ഞതോടെ സ്ഥിതിഗതികൾ വഷളായി. ആക്രമണത്തിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

vachakam
vachakam
vachakam

മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എം.പി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മാർച്ചിനായി കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയ വേളയിലാണ് അകത്തുനിന്ന് കല്ലുകളും ബിയർ കുപ്പികളും സ്ഫോടക വസ്തുക്കളും എറിഞ്ഞെന്നാണ് റിപ്പോർട്ട്. ഈ സംഭവങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന അക്രമങ്ങളും. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam