കേന്ദ്രആഭ്യന്തരമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം: ബിനു ചുള്ളിയിലിന് വധ ഭീഷണിയെന്ന് പരാതി

OCTOBER 1, 2026, 1:13 AM

കൊല്ലം: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. 

കൊല്ലം സന്ദർശനത്തിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകവെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്ത് വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ബിനുവിനെതിരെ വധഭീഷണി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.

vachakam
vachakam
vachakam

 അമിത് ഷായ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും കരിങ്കോടി പ്രതിഷേധവുമായി യുവ മോർച്ച പ്രവർത്തകർ രംഗത്തെത്തിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam