ന്യൂഡല്‍ഹി: E20 പെട്രോള്‍ ഉപയോഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ച് എഎപി അധ്യക്ഷനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്.ഓഗസ്റ്റ് നാലിന് രണ്ട് ലക്ഷം പേരുടെ ഒപ്പടങ്ങിയ നിവേദനം സമര്‍പ്പിക്കാനാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
നൂറോളം വോളന്റീയര്മാരുമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാര്‍ച്ച് ആരംഭിക്കുമെന്ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഒഫ് ഇന്ത്യയില്‍ നടന്ന 'National Town Hall Against E20' എന്ന പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് കെജ്രിവാള് അറിയിച്ചു.E20 പെട്രോള്‍ ഉപയോഗത്തിന് എതിരെയുള്ള ക്യാമ്പയിനുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
തനിക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെടാം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ അതേയിടം വരെ തനിക്ക് മാര്‍ച്ചുമായി എത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
