2002ലെ ഫ്‌ളോറിഡ കാർ ഡിക്കി കൊലപാതകം: കാലിഫോർണിയൻ കുറ്റവാളിക്ക് വധശിക്ഷ വിധിച്ച് കോടതി

AUGUST 5, 2026, 2:04 PM

ഫ്‌ളോറിഡ: 2002ൽ ഫ്‌ളോറിഡയിൽ തെരേസ ആൻ ഗ്രീൻ (38) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 59കാരനായ ഡെമോറിസ് ആൻഡി ഹണ്ടർ എന്നയാൾക്ക് വധശിക്ഷ വിധിച്ചു.

സർക്യൂട്ട് ജഡ്ജി ലിസ ടി. മുൻയോൺ ആണ് ശിക്ഷ വിധിച്ചത്. 2002 മേയ് 26ന് ഒരു പാർട്ടിയിൽ വെച്ചാണ് തെരേസ കൊല്ലപ്പെട്ടത്.

കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

vachakam
vachakam
vachakam

കൊലപാതകത്തിന് ശേഷം തെരേസയുടെ കാറിന്റെ ഡിക്കിയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

കാലിഫോർണിയയിൽ മറ്റൊരു കൊലപാതക കേസിൽ 110 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരവെയാണ് ഇയാൾക്കെതിരെ ഫ്‌ളോറിഡയിലെ കൊലപാതകക്കേസും തെളിഞ്ഞത്.

തുടർന്നാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam