ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം

FEBRUARY 18, 2025, 10:33 PM

തളിപ്പറമ്പ്:  ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശിനി കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ് നിഖിത. 

ഭർത്താവ് വൈശാഖിന്റെ വീട്ടിൽ നിഖിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്.

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.   


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam