ഇതെന്താ ബോംബോ? വലിച്ചെറിഞ്ഞപ്പോൾ നിധി!!! 

JULY 13, 2024, 7:39 AM

കണ്ണൂർ: കണ്ണൂരിലെ പറമ്പുകളിൽ നിന്ന് എന്ത് കിട്ടിയാലും ഇതെന്താ ബോംബോ എന്നാണ് നാട്ടുകാരുടെ ചോദ്യം. 

കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തു സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികൾക്ക് കഴിഞ്ഞ ​ദിവസം ഒരു പാത്രം കിട്ടി.

ഒറ്റനോട്ടത്തിൽ ബോംബാണെന്നു കരുതി.  ബോംബെന്നു കരുതി പേടിച്ച് തൊഴിലാളികൾ പാത്രം വലിച്ചെറിഞ്ഞു. പാത്രം പൊട്ടിയപ്പോൾ എല്ലാരും ഞെട്ടി.

vachakam
vachakam
vachakam

പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു  സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ.

 കിട്ടിയ നിധി  തൊഴിലുറപ്പു തൊഴിലാളികൾ പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി.  നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam