കൊച്ചി: തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം.കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു പോകുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പല തവണ മര്‍ദ്ദിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് താഴെ വീണ യുവാക്കളെ ഈ സംഘം ചവിട്ടുന്നതും കാണാം.
മര്‍ദനത്തിന് ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. യുവാക്കളെ ആക്രമിച്ചത് ആരാണെന്നതിലോ ഇതിന് കാരണമെന്തെന്നതിലോ വ്യക്തതയില്ല.കാറിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്. കാര്‍ ഉടമ കോട്ടയം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കാര്‍ ഇപ്പോഴും കാക്കനാട് ഭാഗത്ത് തന്നെ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പരിക്കേറ്റ ഷാഫി, നിസാം എന്നിവര്‍ക്ക് മുഖത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അച്ചുവിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
