ലഹരി പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി; അവശനിലയിലായ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

APRIL 25, 2026, 8:47 PM

കൊച്ചി: മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് രാസ ലഹരി വിഴുങ്ങി. തൊടുപുഴ സ്വദേശി ടോണി സാബു (23) ആണ് എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.

ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കിഴക്കേക്കരയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നാല് പേര്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാല് യുവാക്കളേയും പൊലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ വിഴുങ്ങിയത്.

രാസലഹരി വിഴുങ്ങിയയുടന്‍ യുവാവ് അവശനായി. ഉടന്‍ തന്നെ പൊലീസ് ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് ഡോക്ടേഴ്സ് അറിയിച്ചു. ആശുപത്രി വിട്ടാലുടന്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam