തിരുവനന്തപുരം: കാര്യവട്ടം പേരൂരിൽ യുവാവിനെ സ്വന്തം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചെമ്പഴന്തി അണിയൂർ സ്വദേശിയായ രാജീവ് (50) ആണ് മരിച്ചത്.
ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് കാർ പരിശോധിച്ചപ്പോൾ വാതിലുകൾ തുറക്കാൻ സാധിച്ചില്ല. തുടർന്ന് ഗ്ലാസ് പൊട്ടിച്ചാണ് വാഹനത്തിനുള്ളിൽ പ്രവേശിച്ചത്. അപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് രാജീവ് ഗ്രൗണ്ടിന് സമീപം കാർ പാർക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അന്ന് കളിക്കാനെത്തിയ കുട്ടികളുമായി അദ്ദേഹം സംസാരിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
കാറിൽ എസി പ്രവർത്തിപ്പിച്ച നിലയിൽ ഉറങ്ങുന്നതിനിടെയുണ്ടായ ആരോഗ്യപ്രശ്നമോ മറ്റ് കാരണങ്ങളോ ആകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
