നെടുമ്പാശ്ശേരി: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു.
ഖത്തറിലായിരുന്ന യുവാവ് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയതോടെയാടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മണിക്കൂറുകൾക്കകം പത്തനംതിട്ട പോലീസിന്റെ നിർദേശ പ്രകാരം ഇയാളെ വിട്ടയച്ചു.
ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്നതിനാലാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. നടപടിക്രമങ്ങൾക്കുശേഷം രാവിലെ ഏഴരയോടെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
ഇതിനു പിന്നാലെ ആളുമാറിയാണ് കസ്റ്റഡിയിൽ എടുത്തതെന്ന ആരോപണം ഉയർന്നു. പിടിയിലായ യുവാവിന്റെ സഹോദരന് എതിരേയാണ് ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്നതെന്നും ഇയാൾ ഒന്നരയാഴ്ച മുൻപേ നാട്ടിലെത്തിയതായും പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
