ക്ലിഫ് ഹൗസിലേക്ക് തീപ്പന്തവുമായി യൂത്ത് കോൺഗ്രസ് നൈറ്റ് മാര്‍ച്ച്

JANUARY 12, 2024, 10:46 PM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ  അറസ്റ്റിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് രാത്രി മാർച്ച് നടത്തി.

വി ടി ബൽറാം, അബിൻ വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. തീപ്പന്തങ്ങളുമായി പ്രകടനമായി പ്രകടനമായി എത്തിയ പ്രവർത്തകരെ ക്ലിഫ് ഹൗസ് റോഡിനു മുന്നിൽ പൊലീസ് ബാരിക്കേഡ് തടഞ്ഞു നിർത്തി.

പ്രവർത്തകർ പോലീസിന് നേരെ വടി എറിഞ്ഞു. സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്ലക്സുകളും പ്രവർത്തകർ നശിപ്പിച്ചു.

vachakam
vachakam
vachakam

സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസ് പരിസരത്ത് പോലീസ് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam