ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് യുവാവിന്റെ പരാക്രമം:  പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ചു

DECEMBER 5, 2025, 10:33 PM

ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മദ്യലഹരിയിലായിരുന്ന യുവാവ് ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്.

സംഭവത്തിൽ പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴി ആശാകുമാറിന്റെ മകന്‍ ഗോകുലിനെ(28)  ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു. 

vachakam
vachakam
vachakam

ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് ഗോകുല്‍ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആശാകുമാറിനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു പ്ലേറ്റുകൊണ്ട് തലയ്ക്കടിച്ചു. തര്‍ക്കം പരിഹരിക്കാനെത്തിയ സഹോദരന്‍ അനന്തുവിന്റെ കയ്യില്‍ കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

ആശാകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തുവിനെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam