കാസര്‍കോട്: മൊഗ്രാലില്‍ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെയാണ് ക്രെയിന്‍ പൊട്ടിവീണ് അപകടമുണ്ടായത്.
വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
