തൃശൂരിൽ നരേന്ദ്രമോദി പങ്കെടുത്ത വനിതാ സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വനിതകളുടെ സാന്നിധ്യം ശ്രദ്ധേയമായി.
നടി ശോഭന, ഗായിക വൈക്കം വിജയലക്ഷ്മി, വ്യവസായി ബീനാ കണ്ണൻ, മേരിക്കുട്ടി, ഉമാ പ്രേമൻ, കായിക താരങ്ങളായ പി.ടി.ഉഷ, മിന്നുമണി, ശോഭാ സുരേന്ദ്രൻ, തുടങ്ങിയവരാണ് വേദിയിലെത്തിയത്.
ബീന കണ്ണൻ മോദിയെ വെള്ളി നൂൽ ഷാൾ അണിയിച്ച് ആദരിച്ചു. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് നടി ശോഭന. പെൻഷൻ നൽകാത്തതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ മേരിക്കുട്ടിയെ നരേന്ദ്ര മോദിക്ക് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പരിചയപ്പെടുത്തി. ഗായിക വൈക്കം വിജയലക്ഷ്മി മോദിയുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി.
തുടര്‍ഭരണത്തിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച സര്‍ക്കാരാണ് തന്റേതെന്ന് പ്രസംഗത്തിലൂടെ മോദി അവകാശപ്പെട്ടു. മോദിയുടെ ഗ്യാരന്റി എന്ന് നിരവധി തവണ ആവര്‍ത്തിച്ചാണ് പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.
രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്