പൊന്നാനി ഹാർബറിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെ കാണാനില്ല, മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് പൊലീസ്

APRIL 29, 2026, 4:52 AM

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രായിമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കി. യുവതിയുടെ ഭർത്താവിനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇത് കൊലപാതകമാണോ എന്നതിൽ വ്യക്തതയുണ്ടാകൂ. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടതായി ചിലർ പറഞ്ഞിട്ടുണ്ടെന്നും പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam