വേടന്റെ ഷോ കാണാനെത്തിയ പൊലീസ് അടങ്ങുന്ന സംഘം വീട്ടമ്മയുടെ കൈ ഒടിച്ചു 

SEPTEMBER 10, 2025, 9:15 PM

കോന്നി : റാപ്പർ  വേടന്റെ  ഷോ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘത്തിന്റെ കമ്പുകൊണ്ടുള്ള ആക്രമണത്തിൽ വീട്ടമ്മയുടെ കൈക്കു പൊട്ടൽ.  കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ ഷോയിലായിരുന്നു സംഭവം. 

വലതു കൈക്കു പൊട്ടലേറ്റ കോന്നി മങ്ങാരം കളർനിൽക്കുന്നതിൽ റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. 

 കോന്നി പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതിൽ അഖിൽരാജ് (30), സഹോദരൻ എം.ആർ.അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ട മാത്തൂർ മലമുകളിൽ സെറ്റിൽമെന്റ് കോളനി കാഞ്ഞിരം നിൽക്കുന്നതിൽ പി.കെ.ദിപിൻ (സച്ചു–23) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. 

vachakam
vachakam
vachakam

 തിങ്കളാഴ്ച രാത്രി 10ന് മാങ്കുളത്താണ് സംഭവം. ഷോ കഴിഞ്ഞെത്തിയ സംഘം, മാങ്കുളത്തു വച്ച സ്കൂട്ടർ എടുക്കുന്നതിനിടെ നാട്ടുകാരുമായി തർക്കമുണ്ടായി.

തുടർന്നു സമീപവാസിയായ സുലൈമാനെ (62) വീട്ടുവളപ്പിൽ കടന്ന് ഇവർ മർദിച്ചു. തടസ്സം പിടിക്കാനെത്തിയ സുലൈമാന്റെ ഭാര്യ റഷീദയെ കമ്പുകൊണ്ട് അടിക്കുകയും തള്ളിയിടുകയും ചെയ്തതായാണു പരാതി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam