തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ നിരന്തരമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആറ്റുകാൽ സ്വദേശിനി ആരതി (27)യാണ് മരിച്ചത്.
സംഭവം ഇന്നലെയായിരുന്നു. ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനത്തെ തുടർന്നാണ് ആരതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശാരീരികമായി മർദിക്കപ്പെട്ടതിന്റെ ചിത്രങ്ങൾ ആരതി പലതവണ തന്റെ അമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ നടന്ന സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
