പാലക്കാട്: ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം ഉണ്ടായത്.
മങ്കര മഞ്ഞക്കരയിൽ കല്ലിങ്കൽ കെ ജി കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്. അപകടസമയത്ത് ശുഭ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പുറത്തുപോയ കൃഷ്ണദാസ് തിരികെ എത്തിയപ്പോൾ ശുഭബായി ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
+
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്