ലണ്ടനിൽ വർക്ക് വിസ ശരിയാക്കി തരാമെന്ന്  10 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

JUNE 5, 2025, 8:44 PM

കട്ടപ്പന: ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. 

വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു.

vachakam
vachakam
vachakam

ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്. നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്. 

ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതൽ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam