കൊച്ചി: 'മറുനാടന്‍' ഉടമ ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് ഒരു പദ്ധതിയുമില്ലെന്നും കേസെടുത്ത് 500 ദിവസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ പാലാരിവട്ടം പൊലീസിന് വീഴ്ച ഉണ്ടായെന്നുമായിരുന്നു വിമര്‍ശനം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഓരോ മുപ്പത് ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിലെ വീഴ്ച ഒഴിവാക്കാനാണ് കോടതി മേല്‍നോട്ടമെന്നും ഉത്തരവില്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.
പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് വെബ്സൈറ്റില്‍ പ്രസദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു സംഭവം. ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി.വി അന്‍വറാണ് തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്‍വറിന്റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
