രാജി; സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്  അലോഷ്യസ് സേവ്യർ

MARCH 19, 2026, 4:59 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് അതൃപ്തി രേഖപ്പെടുത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്  അലോഷ്യസ് സേവ്യർ. പ്രതിഷേധമായി അദ്ദേഹം രാജി വച്ചു.

ഇടുക്കി, പൂഞ്ഞാർ, പീരുമേട് മണ്ഡലങ്ങളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നുവെങ്കിലും, അവസാനഘട്ടത്തിൽ മൂന്ന് സീറ്റുകളിലും അവസരം ലഭിച്ചില്ല. ആദ്യം പീരുമേടിൽ പരിഗണിച്ചെങ്കിലും പ്രദേശിക എതിർപ്പിനെ തുടർന്ന് അത് ഒഴിവാക്കുകയായിരുന്നു. തുടർന്ന് ഇടുക്കിയിലും പിന്നീടു പൂഞ്ഞാറിലേക്കും പരിഗണിച്ചെങ്കിലും തീരുമാനം അനുകൂലമായില്ല.

അതേസമയം മുതിർന്ന നേതാക്കൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവും അലോഷ്യസിന് വലിയ തിരിച്ചടിയായി. ഇതോടെയാണ് പ്രതികരണവുമായി അലോഷ്യസ് രംഗത്ത് എത്തിയത്.

vachakam
vachakam
vachakam

കെ. സുധാകരന്‍, എൽദോസ് കുന്നപ്പിള്ളി എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പിന്നാലെ, അലോഷ്യസിന്റെ പ്രതികരണവും കോൺഗ്രസിന് വലിയ തലവേദനയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ ശക്തമാകുന്നതായി ആണ് ഇതിലൂടെ സൂചനകൾ ഉയരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam