കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ബിനു പുളിക്കക്കണ്ടവുമായി സിപിഐഎം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിലിന്റെയും കുടുംബത്തിന്റെയും തീരുമാനം അതീവ നിര്‍ണ്ണായകമാണ്. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്.
26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്നാണ് ബിനുവിന്റെ ആവശ്യം . തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
