ബിരിയാണി മലയാളികളുടെ ഇഷ്ടഭക്ഷണമാണ്. എന്നാൽ ഇനി ബിരിയാണി കഴിക്കാൻ കീശ കാലിയാകും എന്നാണ് വിവരം. കാരണം മറ്റൊന്നും അല്ല, ബിരിയാണി അരിയായ കയ്മ അരിയുടെ വില കുത്തനെ കൂടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ 80 രൂപയിലധികമാണ് അരിക്ക് വർധിച്ചത്. ഉൽപാദനം കുറഞ്ഞതും കയറ്റുമതി വർധിച്ചതും ആണ് വില കുത്തനെ കൂടാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണവിഭവമാണ് ബിരിയാണി.
എന്നാൽ പശ്ചിമബംഗാളിലെ പ്രകൃതിക്ഷോഭം കാരണം കൃഷി നശിച്ചതും കയറ്റുമതി വർദ്ധിച്ചതും ആണ് വില കുത്തനെ കൂടാൻ കാരണമായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതുകൊണ്ട് തന്നെ രണ്ടുമാസത്തോടെ കയ്മ ബിരിയാണി അരി വിപണിയിൽ നിന്ന് പൂർണ്ണമായി ഇല്ലാതാകും. പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് സാധാരണഗതിയിൽ കൃഷി ചെയ്താലും 2028 ജനുവരിയോടെ മാത്രമേ ഇനി കയ്മ അരി വിപണിയിൽ തിരിച്ചെത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
