'പിഷാരടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും'; ഭരണവിരുദ്ധ വികാരം ശക്തമെന്ന് ധർമജൻ

MARCH 30, 2026, 12:01 AM

കൊച്ചി: കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് വ്യക്തമാക്കി നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമജൻ ബോൾഗാട്ടി. യുഡിഎഫ് അധികാരത്തിൽ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് കിറ്റ് വിതരണം ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ “പറ്റിക്കൽ നയം” ആണെന്നും അദ്ദേഹം ആരോപിച്ചു. 

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും സുഹൃത്തുമായ രമേഷ് പിഷാരടിക്കായി അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ധർമജൻ വ്യക്തമാക്കി. സിനിമാ തരംഗം ഉപയോഗിച്ച് വോട്ട് നേടേണ്ടതില്ലെന്ന് പിഷാരടി പറഞ്ഞെങ്കിലും, താൻ പോകാതിരിക്കുന്നത് ശരിയല്ലെന്നും, താൻ ഒരു സിനിമാ നടൻ മാത്രമല്ല, മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ പെട്ടന്ന് രാഷ്ട്രീയക്കാരനായ ആളല്ല. സ്‌കൂളിൽ ലീഡറായിരുന്നു, കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു ജില്ലാ സെക്രട്ടറിയായിരുന്നു. നാട്ടിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്നു. സേവാദൾ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. സിനിമക്കാരെ രാഷ്ട്രീയത്തിൽ വരരുത് എന്നൊന്നില്ല. പലരും ചോദിച്ചെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനം,” എന്നും ധർമജൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam