പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

MAY 4, 2026, 10:24 PM

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിൽ തിളങ്ങുന്ന നേട്ടമാണ് ഇത്തവണ മുസ്ലീം ലീഗ് നേടിയത്. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയും ലീഗ് തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ മുസ്ലീം ലീഗിന് സർക്കാരിലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് സൂചനകൾ.

മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ അഞ്ചിലേറെ മന്ത്രിമാരെ ആവശ്യപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്.

പി.കെ. കുഞ്ഞാലിക്കുട്ടി. പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുളള, എം.എ. റസാഖ്, കെ.എം. ഷാജി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

vachakam
vachakam
vachakam

യുഡിഎഫ് സർക്കാരിലെ രണ്ടാം നമ്പർ കാർ ലീഗിന് ആയിരിക്കുമെന്ന് വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു. പരാജയപ്പെട്ട മണ്ഡലങ്ങളിൽ മൂന്ന് എണ്ണത്തിൽ വളരെ ചെറിയ വോട്ടിന് മാത്രമാണ് ലീ​ഗ് പിന്നിലായത്. ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിത എംഎൽഎ ഉണ്ടാകുന്നതെന്നതും ഈ വിജയത്തെ കൂടുതൽ അഭിമാനകരമാക്കുന്നെന്നുണ്ടെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam