മന്ത്രിസഭയില്‍ ആരൊക്കെയെന്ന് ഇന്ന് അറിയാം; പട്ടിക നാളെ ഗവര്‍ണര്‍ക്ക് കൈമാറും

MAY 15, 2026, 8:23 PM

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരുടെ പേരുകളും ഇന്ന് പ്രഖ്യാപിക്കും. മന്ത്രിമാരുടെ വകുപ്പുകളും എണ്ണവും അന്തിമമാക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകളും യുഡിഎഫ് യോഗവും ഇന്ന് ചേരും. മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറും.

തിങ്കളാഴ്ച 21 അംഗങ്ങളുള്ള പൂര്‍ണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ജൂണ്‍ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.

കൂടാതെ ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സതീശന്‍ മന്ത്രിസഭയില്‍ ചേരുന്നതില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രമേശ് ചെന്നിത്തല വഴങ്ങാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന് ഉറച്ച്‌നില്‍ക്കുകയാണ് ചെന്നിത്തല. തുടര്‍ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങളും തുടരുകയാണ്. ഏത് വകുപ്പ് ഏറ്റെടുക്കും എന്നതില്‍ ഇന്നത്തെ ചര്‍ച്ചകളില്‍ തീരുമാനമാകും. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam