'കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്തറിയാം, വനവുമായി ബന്ധമുള്ളയാളെ വനം മന്ത്രിയാക്കണമായിരുന്നു'; ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് എംഎം മണി

JUNE 12, 2026, 3:45 AM

ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എംഎം മണി. വനവുമായി ബന്ധമുള്ളയാളെ വനം മന്ത്രിയാക്കണമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാമെന്നും പരിഹസിച്ചു. 

മന്ത്രി വന്യജീവിക്ക് ക്ലാസ് എടുക്കട്ടെ. അയാള്‍ക്ക് ഇതുവല്ലതും അറിയോ. കടപ്പുറത്തുള്ളയാളല്ലേ. ഏറ്റവും കൂടുതല്‍ വന്യജീവി ശല്ല്യമുള്ള ജില്ലയാണ് ഇടുക്കി. യുഡിഎഫിന്റെ അഞ്ച് പേര്‍ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയിട്ട് എന്താ കാര്യം, എം എം മണി അധിക്ഷേപിച്ചു.

അതേസമയം,  മുരളീധരന് നേരെയും ആക്ഷേപം ഉയർത്തിയിരുന്നു.നാവെടുത്താല്‍ കള്ളം പറയുന്ന കെ കരുണാകരന്റെ മകനല്ലേ എന്നായിരുന്നു മുരളീധരന് നേര്‍ക്കുള്ള ആക്ഷേപം.കെ കരുണാകരന്റെ മകനായതിനാല്‍ തന്നെ മുരളീധരനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാന്‍ ഇല്ലെന്നും എം എം മണി പറഞ്ഞു. ആരോഗ്യമന്ത്രിയാണല്ലോ. നാട് നന്നാക്കട്ടെ. കെ കരുണാകരന്‍ വിഡ്ഢിത്തം മാത്രമെ ചെയ്തിട്ടുള്ളൂ. കള്ളം മാത്രമെ പറയാറുള്ളൂ. അദ്ദേഹത്തിന്റെ മകനല്ലേ കെ മുരളീധരന്‍ എന്നും എം എം മണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam