മലപ്പുറം: വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് വിമർശനം.
കേന്ദ്ര നിയമത്തിനു പരവതാനി വിരിച്ചത് ഇടത് സർക്കാരാണ്. ഇടത് സർക്കാർ വഖഫ് ബോർഡ് രൂപീകരിച്ചത് വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു.
അത് പരിശോധിക്കാം എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അല്ലാതെ അമുസ്ലിം അംഗങ്ങളെ നിയമിക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു എന്നും ലേഖനത്തിൽ വിമർശനമുണ്ട്.
2 അമുസ്ലിംകളെ ബോർഡിൽ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. 4 ഹർജികളും തള്ളണം എന്നാണ് ആവശ്യപ്പെട്ടത്. ആ കേസുകളിൽ കക്ഷിചേരുന്ന നിലപാട് അല്ല സർക്കാർ എടുത്തതെന്നും സലാം പറയുന്നു.
സ്വന്തം ഘടകകക്ഷിയെ ഇരുട്ടിൽ നിറുത്തി പിഎം ശ്രീ ഒപ്പിട്ടവരാണ് ഇപ്പോൾ എൽഡിഎഫിനെ കുറ്റം പറയുന്നതെന്നും പിഎംഎ സലാം വിമർശിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
