തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രി മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി.
അതേസമയം മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വിഎസിന്റെ അടുത്ത കുടുംബാംഗങ്ങളുമായി ആരോഗ്യനിലയും തുടര്‍ ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ സംസാരിച്ചിരുന്നു. ചികിത്സ തുടരാനാണ് കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. വിഎസ് അച്യുതാനന്ദന് വെന്റിലേറ്ററില്‍ ചികിത്സ തുടരാന്‍ ആശുപത്രി തീരുമാനിച്ചു. അതിനുപിന്നാലെയാണ് ഒറ്റ വരിയില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
