പ്രസ്മീറ്റിൽ പൂക്കിത്തരം, നിയമനങ്ങളിൽ എമ്പോക്കിത്തരം; മുഖ്യമന്ത്രിയെ വിമർശിച്ച്  സനോജ്

JUNE 15, 2026, 9:54 AM

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ്.

സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ആര്‍എസ്എസ് ശാഖയില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം നിയമനങ്ങള്‍ നടത്തി ആളുകളെ തിരുകി കയറ്റുകയാണെന്ന് വി കെ സനോജ് എംഎല്‍എ ആരോപിച്ചു.

പ്രസ് മീറ്റില്‍ പൂക്കിത്തരം പറയുകയും നിയമനങ്ങളില്‍ എമ്പോക്കിത്തരം കാണിക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയിരിക്കുകയാണ്. അങ്ങേയറ്റം അപകടകരമായ കളിയാണ് ആര്‍എസ്എസ് ഡീലിന്റെ ഭാഗമായി സതീശന്‍ ചെയ്യുന്നത്.

vachakam
vachakam
vachakam

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച ബി അശോക് യുഡിഎഫ് കാലത്തും എല്‍ഡിഎഫ് കാലത്തും നടപടിക്ക് വിധേയമായ ആളാണ്. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതെന്ന് റോജി എം ജോണും വി ഡി സതീശനും വിശദീകരണം എന്നും വി കെ സനോജ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam