കൊച്ചി: വി.കെ മിനിമോൾ കൊച്ചി മേയറാകുമെന്ന് റിപ്പോർട്ട്. ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് ഇവർ കൊച്ചി മേയറാവുക.
ദീപക് ജോയിയാണ് ഡെപ്യൂട്ടി മേയറാകുക. ആദ്യ രണ്ടര വർഷമാണ് മിനിമോൾ മേയറാകുക. ബാക്കിവരുന്ന രണ്ടര വർഷം ഷൈനി മാത്യു മേയറാകും.
ഇന്ന് ചേർന്ന എറണാകുളം ഡിസിസി കോർ കമ്മിറ്റി യോഗത്തിലാണ് മേയർ ആരാകുമെന്ന കാര്യത്തിൽ ധാരണയായത്.
കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത്.
ഷൈനി മാത്യൂ, ദീപ്തി വർഗീസ് എന്നിവരെ പരിഗണിക്കുന്നുവെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നുവെന്നും മേയറെ നിശ്ചയിച്ചതിൽ കെപിസിസി മാനദണ്ഡങ്ങൾ മറികടന്നുവെന്നും ചൂണ്ടിക്കാട്ടി ദീപ്തി മേരി വർഗീസ് പരാതിയുമായി കെപിസിസി അധ്യക്ഷനെ സമീപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
