വിഴിഞ്ഞം വിവാദം രാഷ്ട്രീയ പോരാട്ടമാക്കരുത്; പ്രതിപക്ഷത്തോട് വെള്ളാപ്പള്ളി നടേശൻ

JULY 16, 2026, 12:46 AM

ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ ഏറ്റുമുട്ടലാക്കി മാറ്റരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന സമീപനം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കരാർ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയമപരമായും ചർച്ചകളിലൂടെയും പരിഹരിക്കേണ്ട വിഷയമാണെന്നും, അവയെ രാഷ്ട്രീയ വിവാദമാക്കി വികസന പദ്ധതിയെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കരാർ ലംഘനമുണ്ടായാൽ സംസ്ഥാനത്തിന് കൂടുതൽ നേട്ടങ്ങൾ ഉറപ്പാക്കുന്ന തരത്തിൽ ചർച്ചകളും നിയമനടപടികളും സ്വീകരിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമായ സമ്മർദങ്ങൾ സർക്കാർ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വിഴിഞ്ഞം പോലൊരു വലിയ ബിസിനസ് സംരംഭത്തെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളെ രാഷ്ട്രീയ പോരാട്ടമായി കാണുന്നത് ഉചിതമല്ലെന്നും, വികസന പദ്ധതിയുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ വിവാദങ്ങൾ നീണ്ടുനിൽക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതിയുടെ യാഥാർഥ്യവത്കരണത്തിൽ മുൻ യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇരുവിഭാഗങ്ങളും സഹകരിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

സിപിഐഎം നേതാവ് ഇ.പി. ജയരാജൻ സ്വീകരിച്ച, വിവാദങ്ങൾ കൊണ്ട് വിഴിഞ്ഞം പദ്ധതിയെ ദുർബലപ്പെടുത്തരുതെന്ന നിലപാട് പക്വതയുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ഉയരുന്ന ആരോപണങ്ങളിൽ സർക്കാർ സുതാര്യമായ അന്വേഷണം നടത്തണമെന്നും, ക്രമക്കേടുകൾ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായ പദ്ധതിയാണ് വിഴിഞ്ഞമെന്നും, അതിനെ തകർക്കാനുള്ള ശ്രമം സംസ്ഥാനത്തിന്റെ വികസന സാധ്യതകളെ തന്നെ ബാധിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam