വെങ്ങാനൂരിലെ സ്വർണത്തട്ടിപ്പ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

JULY 5, 2026, 9:37 PM

തിരുവനന്തപുരം: വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ തിരികെ നൽകാത്തതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32)യാണ് മരിച്ചത്. സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ജു (28) ഇന്നലെ ചികിത്സയ്ക്കിടെ മരിച്ചിരുന്നു.

സ്വർണം വാങ്ങിയ ശേഷം ഒളിവിൽ പോയ പനങ്ങോട് സ്വദേശിനി സിന്ധുകുമാരി (53)യെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിന്ധുകുമാരിക്കെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഇതിനകം 10 പരാതികളാണ് ലഭിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും ആരോപിച്ചാണ് എല്ലാ പരാതികളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം 30-ാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. അഞ്ജുവും ഐശ്വര്യയും വിഴിഞ്ഞത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് പാനീയം വാങ്ങി അതിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു.

vachakam
vachakam
vachakam

അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ, സിന്ധുകുമാരി വിശ്വാസം നേടി സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം തിരികെ ചോദിച്ചപ്പോൾ അവ വിറ്റുപോയതായി പറഞ്ഞുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam