ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍.
റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്. എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ. തന്ത്രിയും വീഴും എന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
രാഹുലിനെ താങ്ങിയവരും പിന്തള്ളിയവരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. ഇത് കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് കാരണമാക്കി.
പ്രഗത്ഭനെന്ന് സ്വയം അഭിമാനിച്ചുനിന്ന, എല്ലാവരും വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ന്നു തരിപ്പണം ആയി. ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും വെള്ളാപ്പള്ളി നടന്നാക്രമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
