'ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുന്നു, സുരേഷ് ഗോപിയെ ജയിപ്പിച്ചത് ഇത് തിരിച്ചറിഞ്ഞ ക്രിസ്ത്യാനികൾ' 

JUNE 16, 2024, 9:55 AM

കോട്ടയം: കേരളത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാൻ പോലും തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 

ഇടത് വലത് മുന്നണികൾ അമിതമായ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന വിമർശനം എസ്എൻഡിപി മാസിക യോഗനാദത്തിന്റെ  എഡിറ്റോറിയലിലും വെള്ളാപ്പള്ളി ആവർത്തിച്ചു. 

മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ  തൃശൂരിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികള്‍ക്ക്  ധൈര്യമില്ലെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.

തന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങിനെയെന്ന് കാണണം.ഇരുമുന്നണികളുടെയും മുസ്ളിം പ്രീണനവും മുസ്ളിം ലീഗിന്റെയും കുറേ മുസ്ളിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെളളാപ്പളളിയുടെ നിരീക്ഷണം.

കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം വ്യക്തമാകാന്‍ സാമ്പത്തിക സര്‍വേ നടത്തണമെന്ന ആവശ്യം കൂടി വെളളാപ്പളളി ലേഖനത്തിൽ പങ്കുവച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam