സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ എന്നിവർ എത്തി 

MAY 17, 2026, 11:51 PM

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനും  അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയും അധികാരമേൽക്കുന്ന ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം തടിച്ചുകൂടിയിരിക്കുന്നത്. 

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് ചടങ്ങിനെത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ ചടങ്ങിനെത്തി.

vachakam
vachakam
vachakam

അതേസമയം,  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എൽ.ഡി.എഫ്. നേതാവ് ബിനോയ് വിശ്വം, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ വേദിയിൽ എത്തിച്ചേർന്നിട്ടുണ്ട്. യു.ഡി.എഫിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രമാണിച്ച് തലസ്ഥാന നഗരമാകെ കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam