പിണറായിയെ 'നുണറായി' എന്ന് വി ഡി സതീശൻ

MARCH 29, 2026, 3:57 AM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ വി ഡി സതീശൻ പ്രതികരിച്ചത്.

നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ്‌ ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെ. 

അതേസമയം മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.

vachakam
vachakam
vachakam

അതേസമയം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കണക്ക് പറഞ്ഞു ഉത്തരം നൽകിയിരുന്നു. എൽഡിഎഫ് മന്ത്രിമാർ തന്നെ എല്ലാത്തിനും ഉത്തരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam