മലപ്പുറം: മുഖ്യമന്ത്രി കപട ഭക്തി കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതെന്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഓരോ മതത്തിനും സംഗമം നടത്തുന്ന തിരക്കിലാണ് സർക്കാർ.
സിപിഐഎമ്മും ബിജെപിയും അയ്യപ്പ സംഗമം രണ്ടായി നടത്തേണ്ടിയിരുന്നില്ലെന്നും ഒരുമിച്ച് ഇരുന്നാൽ മതിയായിരുന്നുവെന്നും വി ഡി സതീശൻ പരിഹസിച്ചു.
പിണറായിക്ക് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ സന്ദേശം കിട്ടിയ സ്ഥിതിക്ക് ബദൽ സംഗമം വേണ്ടിയിരുന്നില്ല.
കേരളത്തിലെ ബിജെപി നേതാക്കളെ കൂടി സർക്കാർ കൂട്ടിയാൽ മതിയായിരുന്നു. പണ്ട് ശബരിമലയിൽ ചെയ്‌തു കൂട്ടിയതിന്റെ പ്രായശ്ചിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. പക്ഷെ, നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
