നെഞ്ചിടിപ്പോടെ വി.ഡി.- കെ.സി.- ആർ.സി. ക്യാംപുകൾ; രാഹുൽ - ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു

MAY 13, 2026, 8:12 AM

ഡൽഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി തർക്കം ക്ലൈമാക്സിലേക്ക്. ഖാർഗെയുടെ വസതിയിൽ വെച്ച് നടന്ന രാഹുൽ ഗാന്ധി- ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു.അരമണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.നെഞ്ചിടിപ്പോടെ വി.ഡി.- കെ.സി.- ആർ.സി. ക്യാംപുകൾ.

അതേസമയം, കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ വസതിയിൽ തുടരുകയാണ്. പ്രഖ്യാപനം കാത്ത് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ തുടരുകയാണ്.

vachakam
vachakam
vachakam

ആലുവയിലെ വസതിയിൽ അനുയായികളുടെ സ്നേഹാശ്ലേഷണം ഏറ്റുവാങ്ങുകയാണ് വി.ഡി. സതീശൻ. പുറത്ത് അനുകൂലികൾ മുദ്രാവാക്യം മുഴക്കുന്നുണ്ട്. ഒന്നാം നമ്പർ കാറിൽ സതീശൻ കയറുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam