വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിലേക്കും; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി

JANUARY 3, 2026, 8:09 AM

കേരളത്തിലെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

ഡൽഹി റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങൾക്കും സ്ലീപ്പർ ട്രെയിനുകൾ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേരളത്തിന് നേരത്തെ തന്നെ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ കേരളത്തിലേക്കുള്ള സർവീസ് എന്നാണ് ആരംഭിക്കുക എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഈ മാസം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാൾ, അസം സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

vachakam
vachakam
vachakam

ഏകദേശം 2300 രൂപയായിരിക്കും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. നിലവിൽ കൊൽക്കത്ത – ഗുവാഹത്തി വിമാനയാത്രയ്ക്ക് 8000 രൂപ വരെ ചിലവ് വരുമെന്നിരിക്കെ, സാധാരണക്കാർക്കും മധ്യവർഗക്കാർക്കും ഏറെ ഉപകാരപ്പെടുന്ന നിരക്കാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam