തിരുവനന്തപുരം ∙ വഞ്ചിയൂരില്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ എസ്പിക്കു പരാതി നല്‍കി ബിജെപി.
തങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പരാതി നല്‍കിയിട്ടുണ്ട്.
വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ബിജെപി നേതാവിന്റെ മകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ തവണ 250ലേറെ വോട്ടുകള്‍ക്കു സിപിഎം ജയിച്ച വഞ്ചിയൂരില്‍ രാവിലെ മുതല്‍ തന്നെ വ്യാജവോട്ട് പരാതി ബിജെപി ഉയര്‍ത്തിയിരുന്നു. പത്തിലേറെ വോട്ടുകള്‍ ചലഞ്ച് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രശ്‌നമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
