പാലക്കാട്ടെ യുവതിയുടെ കൊലപാതകം: വൈഷ്ണവിയെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി

OCTOBER 11, 2025, 6:40 AM

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൾ 26കാരിയയ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. 

അതേസമയം മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് വൈഷ്ണവിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ഭർത്താവായ കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. പട്ടികജാതി വർഗ അതിക്രമം  തടയൽ നിയമ പ്രകാരവും ദീക്ഷിതിനെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.  നാലു വർഷത്തെ പ്രണയശേഷം ഒന്നര വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam