തൃശ്ശൂർ: ഇ.യു. ജാഫറിന് സിപിഎം വാഗ്ദാനംചെയ്ത 50 ലക്ഷം രൂപ കരുവന്നൂരിലെ തൊണ്ടിമുതലാണോയെന്ന് സംശയം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിക്കും വടക്കാഞ്ചേരിക്കാരനായ സിപിഎം നേതാവും എംഎൽഎയുമായ എ.സി. മൊയ്തീനും ഈ കോഴവാഗ്ദാനവുമായി ബന്ധമുണ്ട്. ജാഫറിന്റെ ഫോണിലെ കോൾപ്പട്ടിക പരിശോധിച്ചാൽ ഇക്കാര്യങ്ങൾക്ക് വ്യക്തത വരും.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. നഫീസയാണ് ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയായി ഇവരുടെ പേര് വന്നിരുന്നില്ല. കെ.വി. നഫീസയുടെ പേര് വന്നതും പിന്നീട് നടന്ന കാര്യങ്ങളും ചേർത്തുവായിക്കുമ്പോൾ സിപിഎം ഉന്നതനേതൃത്വം അറിയാതെ ഇത്തരം ഡീൽ നടക്കില്ലെന്ന് വ്യക്തമാണ്.
ഉത്തരേന്ത്യയിലെ വിലയ്ക്കുവാങ്ങൽ രാഷ്ട്രീയത്തെ വിമർശിക്കുന്നവർത്തന്നെയാണ് കേരളത്തിലും ഇത്തരം രീതികൾ അവലംബിക്കുന്നതെന്നും ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
