കോഴിക്കോട് ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും : 45 വർഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി എം വിനു.
കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ എന്റെ വോട്ട് നഷ്ടപ്പെട്ടിരിക്കുന്നു. കോടതിയും നിയമവും ഉണ്ട്.
നാളെ മുതൽ കോഴിക്കോട് മുഴുവൻ വാർഡിലും ഇറങ്ങിയിരിക്കുമെന്നും സെപ്റ്റംബറിൽ ഇറങ്ങിയ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയില്ലെന്നും വി എം വിനു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. കല്ലായിയിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും വിനു കൂട്ടിച്ചേർത്തു. പുതിയ വോട്ടർ പട്ടിക പുറത്തുവന്നതിനെ തുടര്‍ന്ന് വോട്ടർപട്ടികയിൽ പേരില്ലാത്ത വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് ഗൂഢാലോചനയുടെ ഭാഗമെന്ന് കോണ്ഗ്രസ് ആരോപിച്ചു. വ്യാപക ക്രമക്കേട് നടന്നതിന്റെ തെളിവാണ്. ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
