മലപ്പുറത്ത് റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് വീണ് യുവാവിന് പരിക്കേറ്റതായി റിപ്പോർട്ട്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് - രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താർ അസറിനാണ് അകടത്തിൽ പരിക്കേറ്റത്.
അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം ഉണ്ടായത്.
ബൈക്കിൽ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയിൽ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. നിലവിൽ അസർ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്