മലപ്പുറം: താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്.
ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ലഭിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിഗ്രഹങ്ങൾ ഉടൻ തന്നെ റസൽ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
അതേസമയം കണ്ടെത്തിയ വിഗ്രഹങ്ങൾ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാകാൻ സാധ്യതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
